പിണറായിയെ കുറ്റവിമുക്തനാക്കിയത് ആശങ്കാജനകമെന്ന് മുല്ലപ്പള്ളി

November 14, 2013 കേരളം

mullappalli1കോഴിക്കോട്: ലാവലിന്‍ കേസില്‍ വിചാരണ കൂടാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ സംശയമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. 2 ജി ഉള്‍പ്പെടെയുള്ള കേസുകളില്‍ സിഎജി റിപ്പോര്‍ട്ട് അംഗീകരിച്ച പിണറായി വിജയന്‍, ലാവലിന്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത് ഇരട്ടത്താപ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്ക് ജുഡീഷ്യറിയോട് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ ഒരു വിടുതല്‍ ഹര്‍ജിയുടെ മാത്രം അടിസ്ഥാനത്തില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതില്‍ ആശങ്കയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം