എംഡി വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

November 15, 2013 കേരളം

തൃശൂര്‍: ആരോഗ്യ സര്‍വകലാശാലയുടെ എംഡി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കെതിരേ നല്‍കിയ പരാതി ഹൈക്കോടതി തള്ളി. തമിഴ്നാട്ടിലെ എംജിആര്‍ സര്‍വകലാശാലയില്‍ അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്കുന്നുണ്ടെന്നും അത് ഇവിടേയും വേണമെന്ന് ആവശ്യപ്പെട്ടും പരീക്ഷനടത്തിപ്പില്‍ ന്യൂനതയുണ്ടായെന്നും ആരോപിച്ചാണു ഡാര്‍വിന്‍ വാമദേവന്‍ദാസ് അടക്കം ഏഴുപേര്‍ ഹര്‍ജി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം