അഭിലാഷ് പിള്ളയെ തെളിവെടുപ്പിനായി വയനാട്ടില്‍ കൊണ്ടുവന്നു

December 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കല്‍പ്പറ്റ: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഭിലാഷ് പിള്ളയെ വയനാട് കളക്ട്രേറ്റില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. അഭിലാഷ് പിള്ള ജോലി ചെയ്തിരുന്ന ഓഫീസിലെത്തിയാണ് തെളിവെടുത്തത്. എ.വണ്‍ സെക്ഷനിലാണ് അഭിലാഷ് ജോലി ചെയ്തിരുന്നത്. നിയമനത്തട്ടിപ്പ് നടത്താനായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തു. തട്ടിപ്പിനായി രേഖകള്‍ സൃഷ്ടിച്ചതിന്റെ കോപ്പി കമ്പ്യൂട്ടറിലുണ്ടെന്ന് അഭിലാഷ് നേരത്തെ മൊഴി നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം