ശ്രീകണ്‌ഠേശ്വരം ക്ഷേത്ര വികസനത്തിന് 28 ലക്ഷം – മന്ത്രി വി.എസ്.ശിവകുമാര്‍

November 15, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 28 ലക്ഷം രൂപ അനുവദിച്ചതായി ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. നവീകരിച്ച ക്ഷേത്രക്കുളം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്തിയഞ്ചുലക്ഷത്തി എണ്‍പത്തൊന്നായിരം രൂപ ഉപയോഗിച്ചാണ് ക്ഷേത്രക്കുളം നവീകരിച്ചത്.

നാല് ലക്ഷം രൂപ ചെലവില്‍ കുളത്തിന് ചുറ്റുമുള്ള നിരത്തുകളില്‍ വൈദ്യുതീകരണവും നടത്തി. ഇതിന്റെ സ്വിച്ചോണ്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ ഉദയലക്ഷ്മി, വിജയകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജോളി ഉല്ലാസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ജി.ബസന്ത് കുമാര്‍, കെ.വിജയന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി.സന്തോഷ് കുമാര്‍, ശ്യാം ശ്രീകണ്‌ഠേശ്വരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍