കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു

November 15, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:  അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന് വര്‍ണാഭമായ തുടക്കം. വ്യാഴാഴ്ച്ച രാവിലെ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ. ശശി തരൂര്‍ ഭദ്രദീപം കൊളുത്തി കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു.

ഹൗസ് ബോട്ടും, മഴയും ഗ്രാമീണ കര്‍ഷക കുടുംബവും നിറഞ്ഞ കേരള പവലിയന്‍ വളരെ മനോഹരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ പെരുമ ഉയര്‍ത്താന്‍ ഇത്തവണയും കേരള പവലിയന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള പവലിയന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു. പവലിയനകത്തെ ഓരോ സ്റ്റാളും കേന്ദ്ര അദ്ദേഹം സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍