തമ്പാനൂരിലെ വെള്ളപ്പൊക്കം : നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

November 16, 2013 കേരളം

തിരുവനന്തപുരം: തമ്പാനൂരിലെ വെള്ളപ്പൊക്ക പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രി വി.എസ്.ശിവകുമാറിന്റെ സാന്നിധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ച്ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, എന്നിവരുടെ യോഗം സെക്രട്ടേറിയറ്റില്‍ നടക്കും. പഴവങ്ങാടിത്തോട്, തെക്കനംകര കനാല്‍, പാര്‍വ്വതീപുത്തനാര്‍ എന്നിവയുടെ നവീകരണം ഉള്‍പ്പെടെയുള്ള പദ്ധതികളും വെള്ളപ്പൊക്കം പരിഹരിക്കുന്നതിനായി സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം