കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേരളത്തിന്റെ ആശങ്ക കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ അറിയിച്ചു

November 16, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതുസംബന്ധിച്ച്  കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയെ അറിയിച്ചു. അന്തിമ വിജ്ഞാപനമല്ല ഇതെന്നും കരട് മാത്രമാണെന്നും ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടെന്നും മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നാല് മാസത്തെ സമയം ലഭിക്കും. നിലവില്‍ ഉണ്ടായിരുന്ന ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇതോടെ ഇല്ലാതാകുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അഭിപ്രായങ്ങള്‍കൂടി അറിഞ്ഞശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂവെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍