അമേരിക്കയില്‍ നഗരസഭാ മേയറെ മരിച്ച നിലയില്‍ കണ്ടെത്തി

December 15, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സ്​പ്രിംഗ്ഫീല്‍ഡിലെ നഗരസഭാ മേയര്‍ ടിം ഡാവ് ലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2003 മുതല്‍ സ്​പ്രീംഗ്ഫീല്‍ഡ് മേയറാണ് ഡാവ് ലിന്‍. അദ്ദേഹത്തിന്റെ ബന്ധു ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍ ഹാജരാകാന്‍ കോടതി അടുത്തിടെ സമന്‍സ് അയച്ചിരുന്നു.
സ്​പ്രംഗ്ഫീല്‍ഡിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവച്ചാണ് അദ്ദേഹം മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍