ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴരക്കോടി

November 16, 2013 കേരളം

തിരുവനന്തപുരം: ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഏഴുകോടി അന്‍പത്തിനാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നൂറ്റിതൊണ്ണൂറ്റിയഞ്ച് രൂപ അനുവദിച്ചതായി റവന്യൂ – ദുരന്തനിവാരണ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

തിരുവനന്തപുരം- 2,36,50,000 രൂപയും കൊല്ലം- 1,96,02,195 രൂപയും മലപ്പുറം- 10,00,000 രൂപയും കോഴിക്കോട് – 3,10,00,000 രൂപയും കാസര്‍ഗോഡ്- 2,00,000 രൂപയുമാണ് അനുവദിച്ചത്. കൃഷിനാശം, കുടിവെള്ള വിതരണം, മൃഗസംരക്ഷണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയ്ക്കായി ജില്ലാ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അനുവദിച്ചിട്ടുള്ള തുക അടിയന്തിരഘട്ടങ്ങളില്‍ കാലതാമസം കൂടാതെ വിനിയോഗിക്കുന്നതിനും മന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം