ശബരിമല വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ട : വി.എസ്.ശിവകുമാര്‍

November 17, 2013 പ്രധാന വാര്‍ത്തകള്‍

ശബരിമല: ശബരിമല വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണെന്ന് മന്ത്രി വി.എസ്.ശിവകു മാര്‍. പമ്പ ഗവണ്‍മെന്റ് ആശുപ ത്രി സമുച്ചയത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. അടുത്ത തീര്‍ഥാടനം ആരംഭി ക്കുന്നതിനു മുമ്പായി ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാകും. ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് പമ്പയില്‍ ആശുപത്രി സമുച്ചയം നിര്‍മിച്ചത്. ആശുപത്രിയുടെ നിര്‍മാണം ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനു മുമ്പായി പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സമയബന്ധിതമായി പൂര്‍ത്തിയാ ക്കാനായി. ജില്ലയിലെ സര്‍ക്കാര്‍ ആശുപ ത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെ യും കുറവുണ്െടങ്കില്‍ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍