ആറന്മുള വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചു

November 19, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി : നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചു. തിങ്കളാഴ്ച വൈകീട്ടാണ്  ഇതുസംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിറങ്ങിയത്.

ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ അനുമതി നല്‍കുന്നത്.  വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്‍ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  പദ്ധതിക്ക് വയല്‍ നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയിരുന്നു. 2000 കോടി രൂപ ചെലവില്‍ 700 ഏക്കര്‍ സ്ഥലത്താണ്  വിമാനത്താവളം നിര്‍മ്മിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍