സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാകാന്‍ അപേക്ഷിക്കാം

November 21, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരളവിളക്ക് ഉത്സവകാലത്ത് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുന്ന പോലീസ് സേനാംഗങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായി വിമുക്തഭടന്‍മാര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, മുന്‍ എന്‍.സി.സി കേഡറ്റുകള്‍ എന്നിവരില്‍ നിന്നും 67 ദിവസത്തേക്ക് (മണ്ഡല-മകരവിളക്ക് കാലം) 90 പേരേയും 20 ദിവസത്തേക്ക് (മകരവിളക്ക് കാലം) 50 പേരെയും 400 രൂപ നിരക്കില്‍ ദിവസവേതത്തിന് തെരഞ്ഞെടുക്കുന്നു.

താല്‍പ്പര്യമുള്ള മേല്‍ യോഗ്യതയുള്ളവര്‍ അപേക്ഷകന്റെ പേരില്‍ കേസുകള്‍ ഇല്ലെന്ന് താമസസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ഉള്ള സര്‍ട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം പത്തനംതിട്ട (ഭരണ വിഭാഗം) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുമ്പാകെ നവംബര്‍ 21 മുതല്‍ രജിസ്റര്‍ ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍