ശബരിമല തീര്‍ത്ഥാടനം: മദ്യവും മയക്കുമരുന്നും തടയുന്നതിന് റെയ്ഡുകള്‍ നടത്തും

November 21, 2013 കേരളം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടത്തോടുബന്ധിച്ച് 2014 ജുവരി 21 വരെ ശബരിമലയില്‍ മദ്യവും മയക്കുമരുന്നുകളും കൊണ്ടുപോകുന്നതും കൈവശം വയ്ക്കുന്നതും അബ്കാരി നിയമത്തിലെ ഒന്‍പതാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച നാല് താല്‍ക്കാലിക റേഞ്ച് ഓഫീസുകളുടെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങള്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു.

ശബരിമലയോടു ചേര്‍ന്നു കിടക്കുന്ന വനപ്രദേശങ്ങളില്‍ പോലീസ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തുന്നതിനും, കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും, ഇല്ലാതാക്കുന്നതിനും പത്തംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറേയും ചുമതലപ്പെടുത്തി. അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ പ്രവര്‍ത്തനം ഏകോപിപ്പിയ്ക്കും. പത്തനംതിട്ട എക്സൈസ് ഡിവിഷിലെ പ്രധാന റോഡുകള്‍ കൂടാതെ വാഹനങ്ങളും, ആള്‍ക്കാരെയും രാപ്പകല്‍ പരിശോധിക്കുന്നതിനും മറ്റും റേഞ്ച് സര്‍ക്കിള്‍ ഓഫീസുകളിലെ എക്സൈസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

തീര്‍ത്ഥാട കാലത്ത് മദ്യ, മയക്കുമരുന്നു നിര്‍മ്മാണം, വിതരണം, ഉപഭോഗം എന്നിവ കര്‍ശനമായി തടയുന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക എക്സൈസ് റേഞ്ച് ഓഫീസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഈ ഓഫീസുകളുടെ പ്രവര്‍ത്തം ഏകോപിപ്പിക്കുന്നതിനും മറ്റും അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പമ്പയില്‍ 24 മണിക്കുറും എക്സൈസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ശബരിമലയില്‍ മദ്യമയക്കുമരുന്നുകളുടെ ഉത്പ്പാദനം, വിതരണം, ഉപഭോഗം എന്നിവ കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് ഇംഗ്ളീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. റാന്നി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആറന്മുള, പന്തളം എന്നിവിടങ്ങളില്‍ പത്തംതിട്ട, അടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ രണ്ട് പിക്കറ്റ് പോസ്റുകള്‍ 24 മണിക്കുറും പ്രവര്‍ത്തിച്ചു വരുന്നു.

ജില്ലയില്‍ ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അബ്കാരി സംബന്ധമായ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സി.സി. തോമസ് അറിയിച്ചു. എക്സൈസ് റേഞ്ച് ഓഫീസ് സന്നിധാനം-04735-202203, പമ്പ – 04735-203432, നിലയ്ക്കല്‍-04735-205010, എക്സൈസ് കണ്‍ട്രോള്‍ റൂം പമ്പ-04735-203332, റാന്നി-04735-228560, എക്സൈസ് റേഞ്ച് ഓഫീസ് റാന്നി-04735-229232, ചിറ്റാര്‍-04735-251922, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് പത്തംതിട്ട-0468-2351000, അസി.എക്സൈസ് കമ്മീഷണര്‍-9496002863, എക്സൈസ് ഡിവിഷന്‍ ഓഫീസ്-0468-2222873, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ 9447178055. ഈ നമ്പരുകളില്‍ 24 മണിക്കുറും പരാതികള്‍ അറിയിക്കാം. ലഭിക്കുന്ന പരാതികളിന്‍മേല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം