ശബരിമല: അന്യസംസ്ഥാന തീര്‍ഥാടകര്‍ക്കായി കോള്‍സെന്റര്‍ തുടങ്ങും

November 21, 2013 കേരളം

ശബരിമല: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ശബരിമലയില്‍  കോള്‍സെന്റര്‍ ഉടന്‍ തുടങ്ങുമെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ അറിയിച്ചു. ഇതിനായുള്ള  പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സന്നിധാനത്തെ തിരക്ക്, വഴിപാട് വിവരങ്ങള്‍, താമസസൗകര്യ എന്നിവയെക്കുറിച്ചുള്ള  വിവരങ്ങളില്‍ കോള്‍ സെന്‍ററിലൂടെ തീര്‍ത്ഥാടകര്‍ക്കു ലഭ്യമാക്കുന്നതാണ് പദ്ധതി.

ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായി സന്നിധാനത്ത് പ്രതികരണപ്പെട്ടി സ്ഥാപിക്കും. ഇതില്‍നിന്നു ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

25 ലക്ഷത്തിലധികം അരവണയും 3.5 ലക്ഷം അപ്പവും സ്റ്റോക്കുണ്ട്. തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യത്തിന് മികച്ച പ്രതികരണമാണെന്നും കമ്മീഷണര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം