ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: വിശ്വനാഥന്‍ ആനന്ദിന് വീണ്ടും പരാജയം

November 21, 2013 കായികം

ചെന്നൈ:  ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ വീണ്ടും പരാജയം.  ഇന്നു നടന്ന ഒന്‍പതാമത്തെ ഗെയിമിലാണ് ആനന്ദ് പരാജയപ്പെട്ടത്.

28 നീക്കങ്ങള്‍ക്കൊടുവില്‍ ആനന്ദ് പരാജയം സമ്മതിക്കുകയായിരുന്നു. ഇതോടെ ആനന്ദിന്റെ എതിരാളി മാഗ്നസ് കാള്‍സണ് ആറു പോയിന്റായി. മൂന്ന് കളികള്‍ കൂടി അവശേഷിക്കുമ്പോള്‍ കിരീട നേട്ടത്തിനായി കാള്‍സണ് ഇനി അര പോയിന്റു കൂടി മതി.  ഒരു മത്സരം കൂടി സമനിലയിലായാല്‍ കാള്‍സണ്‍ വിജയിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം