അക്വാഷോ- ജനുവരി 24 മുതല്‍ 28 വരെ എറണാകുളത്ത്

November 22, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഏഴാമത് ഇന്ത്യാ ഇന്റര്‍നാഷണല്‍ അക്വാഷോ-2014 ജനുവരി 24 മുതല്‍ 28 വരെ എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്നു. വിവിധതരം അലങ്കാരമത്സ്യങ്ങള്‍, അക്വേറിയങ്ങള്‍, മത്സ്യതീറ്റകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ ലോകനിലവാരത്തിലുള്ള പ്രദര്‍ശനമാണ് അക്വാഷോയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

കേരളത്തില്‍ അലങ്കാരമത്സ്യ ഉത്പാദന വിപണന മേഖലയിലേര്‍പ്പെട്ടിരിക്കുന്നവരെ ലോക കമ്പോളവുമായി കൂട്ടി യോജിപ്പിക്കുകയും, അതുവഴി ഈ മേഖലയുടെ സമഗ്രവികസനം സാദ്ധ്യമാക്കുകയുമാണ് അക്വാഷോയുടെ ലക്ഷ്യം. സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിയ്ക്കാണ് അക്വാഷോയുടെ സംഘാടനച്ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍