ശബരിമല: ഒരാഴ്ചയ്ക്കിടെ 812 റെയ്ഡുകള്‍; 1.19 ലക്ഷം പിഴ ഈടാക്കി

November 22, 2013 കേരളം

പത്തനംതിട്ട: ശബരിമല ഉത്സവ കാലയളവില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍, ജില്ലയിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, റസ്റോറന്റുകള്‍, പലചരക്ക്- പച്ചക്കറി കടകള്‍ പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പോലീസ്, വില്‍പ്പന നികുതി വകുുപ്പുകളെ ഉള്‍പ്പെടുത്തി ആറു സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തിവരുന്നു.

ജില്ലാ കളക്ടര്‍ നിശ്ചയിച്ച വിലനിലവാരം ഹോട്ടല്‍-റസ്റോറന്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും നിശ്ചിത വിലയ്ക്ക് തന്നെ ആഹാര സാധനങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്നും സ്ക്വാഡുകള്‍ ഉറപ്പുവരുത്തും. താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെയും ജില്ലാ വില നിരീക്ഷണ സെല്ലിന്റെയും നേതൃത്വത്തില്‍ പൊതു വിപണി പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ (വംബര്‍ 15-21) സ്ക്വാഡുകള്‍ 604 ഹോട്ടല്‍, റസ്റോറന്റുകളിലും 104 പലചരക്കു കടകളിലും 102 പച്ചക്കറി കടകളിലും രണ്ട് ഗ്യാസ് ഏജന്‍സികളിലും പരിശോധന നടത്തി. 30 പലചരക്കു കടകളിലും 21 ഹോട്ടല്‍-റസ്റോറന്റുകളിലും മൂന്നു പച്ചക്കറി കടകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. 1.19 ലക്ഷം രൂപ പിഴ ഈടാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം