ചൈന പൈലറ്റില്ലാ വിമാനം വിജയകരമായി പരീക്ഷിച്ചു

November 23, 2013 രാഷ്ട്രാന്തരീയം

ബെയ്ജിങ്:  ചൈനയുടെ ആദ്യ പൈലറ്റില്ലാ വിമാനം ‘ഷാര്‍പ്പ് സ്വോര്‍ഡ്’  വിജയകരമായി പരീക്ഷിച്ചു. ഇതോടെ ചൈന ചാരവൃത്തിക്കായി പൈലറ്റില്ലാ വിമാനം ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമായി.

തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ദുവില്‍ വ്യാഴാഴ്ചയായിരുന്നു 20 മിനിറ്റ് നീണ്ട പരീക്ഷണ പറക്കല്‍. അത്യന്താധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, അമേരിക്കയുടെ ‘ബി ടു ബോംബറി’നോട് സാദൃശ്യമുള്ള വിമാനം ഷെങ്യാങ് എയര്‍ക്രാഫ്റ്റ് രൂപകല്പനാ കേന്ദ്രത്തിലാണ് വികസിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം