എ.ടി.എം ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

November 23, 2013 ദേശീയം

ബംഗലൂരു: എടിഎം കൗണ്ടറിനുള്ളില്‍ മലയാളി വീട്ടമ്മ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കസ്റ്റഡിയില്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയറും  മൈസൂര്‍ സ്വദേശിയുമായ സതീഷാണ് പിടിയിലായത്.

എടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ കയറിയപ്പോള്‍ കോര്‍പ്പറേഷന്‍ ബാങ്ക് മാനേജറായ ജ്യോതിയെ  ആക്രമിക്കപ്പെടുകയായിരുന്നു. ജ്യോതി ഇപ്പോള്‍ ബിജിഎസ് ഗ്ലോബല്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.

പ്രതിയെ പിടികൂടാന്‍ സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷംരൂപ പരിതോഷികമായി നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം