ജില്ലാ കേരളോത്സവത്തിന് 29 ന് തുടക്കമാകും

November 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് നവംബര്‍ 29 ന് കാഞ്ഞിരംകുളത്ത് തുടക്കമാകും. എട്ട് വേദികളിലായി നവംബര്‍ 29, 30, 1 തീയതികളിലായി നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുന്‍സിപ്പാലിറ്റികള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുളള ആയിരത്തിഅഞ്ഞൂറോളം കലാകായികപ്രതിഭകള്‍ മാറ്റുരയ്ക്കും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വര്‍ണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിക്കും. കലാ, കായിക വിഭാഗങ്ങളിലും ക്രിക്കറ്റ്, നീന്തല്‍, ഷട്ടില്‍ എന്നീ വിഭാഗങ്ങളിലുമായി 60 ലധികം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഏറ്റവും വലിയ യുവപ്രതിഭാസംഗമമാണ് കേരളോത്സവം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍