സശാക്തീകരണ്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

November 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം രാജീവ്ഗാന്ധി പഞ്ചായത്ത് സശാക്തീകരണ്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ത്രിതല പഞ്ചായത്തുകള്‍ക്ക് ഏര്‍പ്പേടുത്തിയിട്ടുള്ള 2013-14 ലെ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ മാതൃകാ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറില്‍ http://apps.lsgkerala.gov.in/peaisawardഎന്ന വിലാസത്തില്‍ ലഭ്യമാകുന്ന അപേക്ഷാ ഫോറങ്ങളില്‍ ആവശ്യമായ വിവരം രേഖപ്പെടുത്തി ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കണം. ത്രിതല പഞ്ചായത്തുകള്‍ക്ക് വെവ്വേറെ തയ്യാറാക്കിയിട്ടുള്ള അപേക്ഷകളില്‍ ഓരോ കോളത്തിലും വ്യക്തമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവെന്ന് അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തിയശേഷമായിരിക്കണം സമര്‍പ്പിക്കേണ്ടത്.

സംസ്ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്തുകളും പദ്ധതിയില്‍ പങ്കാളിയാകണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 30.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍