2 ജി സ്‌പെക്‌ട്രം ക്രമക്കേട്‌: തമിഴ്‌നാട്ടിലും റെയ്‌ഡ്‌

December 15, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: 2 ജി സ്‌പെക്‌ട്രം ക്രമക്കേടുമായി ബന്ധപ്പെട്ടു തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സിബിഐ റെയ്‌ഡ്‌. 27 സ്‌ഥലങ്ങളില്‍ റെയ്‌ഡ്‌ നടക്കുന്നതെന്നാണു സൂചന. രാജയുമായും കനിമൊഴിയുമായും അടുത്തു ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലുമാണു റെയ്‌ഡ്‌ നടക്കുന്നത്‌. കനിമൊഴിയുടെ പിന്തുണയുള്ള സന്നദ്ധ സംഘടന `തമിഴ്‌ മയ്യം സ്‌ഥാപകന്‍ ഫാ. ജഗത്‌ ഗാസപറിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടക്കുന്നു. കനിമൊഴി ഈ എന്‍ജിഒയുടെ ട്രസ്‌റ്റിയാണ്‌.
പത്ര പ്രവര്‍ത്തകരായ കാമരാജ്‌, നരസിംഹം എന്നിവരുടെ വീടുകളിലും റെയ്‌ഡ്‌ നടക്കുന്നു. നക്കീരനില്‍ അസോഷ്യേറ്റ്‌ എഡിറ്ററായ കാമരാജ്‌ രാജയുടെ അടുത്തയാളാണ്‌. രാജയുടെ ഡയറിയില്‍ കാമരാജുള്‍പ്പെടെയുള്ള പേരുണ്ടായിരുന്നുവെന്നാണു സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം