റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

November 25, 2013 ദേശീയം

ജയ്പ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ജൈനമത സമുദായ വിഭാഗം താമസിക്കുന്ന പ്രദേശത്ത് പുഷ്പവൃഷ്ടി നടത്താനെത്തിയ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഹെലിക്കോപ്റ്ററാണ് പുഷ്പവൃഷ്ടി നടത്താനെത്തിയതെന്നും പോലീസ് പറഞ്ഞു. വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. ജില്ലാ അധികൃതരുടെ അനുമതിയില്ലാതെയാണ് പുഷ്പവൃഷ്ടി നടത്താന്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹെലിക്കോപ്റ്റര്‍ കമ്പനി പ്രതിനിധി തുളസി ദാസിനെ കോത്ത്വാലി പോലീസ് അറസ്റ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം