ആധാര്‍ കാര്‍ഡിനായി എന്‍റോള്‍ ചെയ്തവരുടെ എണ്ണം 50 കോടി പിന്നിട്ടു

November 26, 2013 ദേശീയം

മുംബൈ: രാജ്യത്ത് ആധാര്‍ കാര്‍ഡിനായി എന്‍റോള്‍ ചെയ്തവരുടെ എണ്ണം 50 കോടി പിന്നിട്ടു. സംസ്ഥാനങ്ങളില്‍ മുന്നില്‍ മഹാരാഷ്ട്രയാണെന്ന് ഐടി സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ 8.74 കോടി പേരാണ് ആധാര്‍ കാര്‍ഡിനായി എന്‍റോള്‍ ചെയ്തിരിക്കുന്നത്. തൊട്ടു പിന്നിലുള്ളത് ആന്ധ്രാപ്രദേശാണ്. എന്നാല്‍ ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ആന്ധ്രാപ്രദേശ് തന്നെ. മഹാരാഷ്ട്രയില്‍ ആധാര്‍ വിതരണം ഊര്‍ജിതപ്പെടുത്തുന്നതിനായി 35000 സേവന കേന്ദ്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ കിറ്റുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് ആന്ധ്രയ്ക്കു പിന്നാലെ ആധാര്‍ എന്‍റോള്‍മെന്റില്‍ മികവു കാട്ടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാര്‍ഡ് അനുവദിക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ സംഭാവനയുടെ കാര്യത്തിലും രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നതും മഹാരാഷ്ട്ര തന്നെ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം