സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

November 28, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന്റെ 67-ാമതു ബാച്ചിലേക്കുള്ള പ്രവേശനത്തിന് പ്രിന്‍സിപ്പാള്‍ അപേക്ഷ ക്ഷണിച്ചു. 2014 ആഗസ്റ്റില്‍ നടക്കുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷ എഴുതുന്നവര്‍ക്കു വേണ്ടിയുള്ള ഈ ഹ്രസ്വകാല പരിശീലന പദ്ധതിയില്‍ ചരിത്രം, പൊതുവിജ്ഞാനം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്ര വിഷയങ്ങള്‍, പൊതുഭരണം, സമകാലിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും.

യു.പി.എസ്.സി. നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷാ ഫോറം യൂണിവേഴ്‌സിറ്റി കോളേജിലെ ബോട്ടണി ബ്ലോക്കിലുള്ള റൂം നമ്പര്‍ 201 ല്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ്.കോച്ചിംഗ് സെന്ററില്‍ നിന്നും ഡിസംബര്‍ രണ്ട് മുതല്‍ ഓഫീസ് പ്രവൃത്തി സമയത്ത് ലഭിക്കും. 20 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷ തപാലില്‍ ലഭിക്കണമെന്നുള്ളവര്‍ 20 രൂപ മണിയോഡറായി അഞ്ച് രൂപ തപാല്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം കോഡിനേറ്റര്‍, ഐ.എ.എസ്. കോച്ചിംഗ് സെന്റര്‍, യൂണിവേഴ്‌സിറ്റി കോളേജ്, പാളയം, തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 200 രൂപ പ്രവേശന പരീക്ഷാഫീസ് അടക്കം ഓഫീസില്‍ നേരിട്ട് ഏല്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 13 വൈകുന്നേരം അഞ്ച് മണി. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. പ്രവേശന പരീക്ഷ (പൊതുവിജ്ഞാനം-ഒബ്ജക്റ്റീവ്) ഡിസംബര്‍ 18 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ 3.30 മണി വരെ കോളേജില്‍ വച്ച് നടത്തും. പ്രവേശനം ജനുവരി രണ്ടിന് നടക്കും. ജനുവരി ആറിന് ക്ലാസ് ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍