ശബരിമല പാതയില്‍ അപകടം ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍

November 29, 2013 കേരളം

* കച്ചവട സ്ഥാപങ്ങളില്‍പരിശോധന

പത്തനംതിട്ട: ശബരിമല മാലിന്യ വിമുക്തമാക്കുന്നതിനായി സന്നിധാനത്തും പമ്പയിലും നടപ്പാതയിലും പ്ളാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് പ്രണബ് ജ്യോതിനാഥ് ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, അടൂര്‍, തിരുവല്ല ആര്‍ഡിഒമാര്‍, ദേവസ്വം കമ്മീഷണര്‍, റാന്നി ഡിഎഫ്ഒ, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്), മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍, റാന്നി-പെരുനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഉത്തരവ് ലംഘിച്ച് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇന്‍ഡ്യന്‍ ശിക്ഷാനിയമം വകുപ്പ് 188 പ്രകാരം ഒരുമാസം തടവോ, ആയിരം രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

നിലയ്ക്കല്‍ കോമ്പൌണ്ടിലെ എല്ലാ കടകളിലും ഡ്യൂട്ടി, എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പ്ളാസ്റ്റഇക് സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. നാരങ്ങം ഭാഗത്ത് 17 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. അധിക തുക ഈടാക്കിയ രണ്ടു കടകളില്‍ നിന്നും പിഴ ഈടാക്കി താക്കീതും നല്‍കി. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിലയ്ക്കല്‍ പോലീസ് പിടിച്ചെടുത്തു. പെട്ടെന്ന് നശിക്കുന്ന 43 ചാക്ക് പൊരി, നാലു ചാക്ക് കപ്പലണ്ടി, അഞ്ചു ചാക്ക് മിക്സ്ചര്‍, 25 കി.ഗ്രാം പട്ടാണിക്കടല, 20 കി.ഗ്രാം പച്ചക്കറി എന്നിവ ഇതിലുള്‍പ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം