ഏഴിമല നാവിക അക്കാഡമിക്ക് മലയാളി കമന്‍ഡാന്റ്

November 30, 2013 കേരളം

ഏഴിമല: ഏഴിമല നാവിക അക്കാദമി കമന്‍ഡാന്റായി മലയാളിയായ അഡ്മിറല്‍ പി. അജിത്ത്കുമാര്‍ 30 -ന് ചുമതലയേല്ക്കും. എറണാകുളം സ്വദേശിയാണ് അജിത്ത്കുമാര്‍. നിലവിലുള്ള കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ പ്രദീപ് ചൌഹാന്‍ വിരമിക്കുന്ന ഒഴിവിലാണ് അജിത്കുമാര്‍ ചാര്‍ജെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു നാവിക അക്കാമി കമന്‍ഡാന്റായി ഇദ്ദേഹം ചുമതലയേല്ക്കുന്നത്. 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണു പ്രദീപ് ചൌഹാന്‍ നേവിയില്‍നിന്നു വിരമിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം