മംഗള്‍യാന്‍ ഇന്ന് ചൊവ്വ ഭ്രമണപഥത്തിലേക്ക് തിരിക്കും

November 30, 2013 പ്രധാന വാര്‍ത്തകള്‍

ചെന്നൈ: ചൊവ്വയിലേക്കുള്ള  മംഗള്‍യാന്റെ നിര്‍ണായക യാത്ര ഇന്ന് അര്‍ധരാത്രിക്കുശേഷം ആരംഭിക്കും. ഭൂമിയുടെ ഭ്രമണപഥം പൂര്‍ത്തിയാക്കി അര്‍ധരാത്രി 12.49ന് മംഗള്‍യാന്‍ ചൊവ്വായാത്ര ആരംഭിക്കും. നവംബര്‍ അഞ്ചിനായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്. മംഗള്‍യാന്‍ പേടകം നിര്‍ണായക ചുവടുവെപ്പിലേക്ക് അടുക്കുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെ അവസാനമണിക്കൂറുകളിലാണ് ഇപ്പോള്‍ മംഗള്‍യാന്‍. ശനിയാഴ്ച അര്‍ധരാത്രി 12.49ന് പേടകം മൗറീഷ്യസിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ പേടകത്തിന്റെ ഗതി ഐഎസ്ആര്‍ഒ ചൊവ്വയിലേക്ക് തിരിച്ചുവിടും. ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗതയില്‍ മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിക്കും. മംഗള്‍യാന്റെ പ്രയാണത്തില്‍ പിഴവുകള്‍ വരാതിരിക്കാന്‍ കഠിനശ്രമത്തിലാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. പരീക്ഷണാടിസ്ഥാനത്തില്‍ പേടകത്തിലേക്ക് കമാന്‍ഡുകള്‍ നല്‍കി നിരീക്ഷണം നടത്തുന്നുവെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളായ ഇസ്ട്രാക്കും ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കുമാണ് മംഗള്‍യാനെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. മംഗള്‍യാന്‍ പേടകത്തിലെ മുഴുവന്‍ യന്ത്രങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും സൗരോര്‍ജ്ജ പാനലുകളും ആന്റിനകളും കാര്യക്ഷമമമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 200 ദശലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്ത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ 370 കിലോമീറ്റര്‍ അടുത്തെത്തും.
ചെന്നൈ: ചൊവ്വാ ഗ്രഹം ലക്ഷ്യമിട്ടുള്ള മംഗള്‍യാന്റെ നിര്‍ണായക യാത്ര ഇന്ന് അര്‍ധരാത്രിക്കുശേഷം തുടങ്ങും. ഭൂമിയുടെ ഭ്രമണപഥം പൂര്‍ത്തിയാക്കി അര്‍ധരാത്രി 12.49ന് മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിലേക്കുള്ള പ്രയാണം തുടങ്ങും. നവംബര്‍ അഞ്ചിനായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്. മംഗള്‍യാന്‍ പേടകം നിര്‍ണായക ചുവടുവെപ്പിലേക്ക് അടുക്കുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെ അവസാനമണിക്കൂറുകളിലാണ് ഇപ്പോള്‍ മംഗള്‍യാന്‍. ശനിയാഴ്ച അര്‍ധരാത്രി 12.49ന് പേടകം മൗറീഷ്യസിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ പേടകത്തിന്റെ ഗതി ഐഎസ്ആര്‍ഒ ചൊവ്വയിലേക്ക് തിരിച്ചുവിടും. ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗതയില്‍ മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിക്കും. മംഗള്‍യാന്റെ പ്രയാണത്തില്‍ പിഴവുകള്‍ വരാതിരിക്കാന്‍ കഠിനശ്രമത്തിലാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. പരീക്ഷണാടിസ്ഥാനത്തില്‍ പേടകത്തിലേക്ക് കമാന്‍ഡുകള്‍ നല്‍കി നിരീക്ഷണം നടത്തുന്നുവെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളായ ഇസ്ട്രാക്കും ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കുമാണ് മംഗള്‍യാനെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. മംഗള്‍യാന്‍ പേടകത്തിലെ മുഴുവന്‍ യന്ത്രങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും സൗരോര്‍ജ്ജ പാനലുകളും ആന്റിനകളും കാര്യക്ഷമമമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 200 ദശലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്ത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ 370 കിലോമീറ്റര്‍ അടുത്തെത്തുക. മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി ചുവന്ന ഗ്രഹത്തിലെ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കുക എന്നതാണ് മംഗള്‍യാന്റെ ദൗത്യം.Read more at: http://www.indiavisiontv.com/2013/11/30/281763.html
Copyright © Indiavision Satellite Communications Ltd

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍