ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം

December 1, 2013 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. മലൂക് പ്രവിശ്യയിലെ തീരദേശ നഗരമായ സാംലാകിയില്‍ നിന്നും 343 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂചലത്തിന്റെ കേന്ദ്രമെന്ന് യുഎസ് ഭൌമശാസ്ത്ര വിഭാഗം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം