ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ടവികസനം അന്തിമരൂപത്തിലേക്ക്

December 1, 2013 കേരളം

കഴക്കൂട്ടം: ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ടവികസനം സജീവമായി പുരോഗമിക്കുന്നു. ഐടി തലസ്ഥാന നഗരിയില്‍  വികസനപദ്ധതിയുടെ വരവോടെ ടെക്നോപാര്‍ക്ക് പുത്തനുണര്‍വിലേക്ക് കുതിക്കുകയാണ്. മൂന്നാംഘട്ടവികസനത്തിന്റെ ഭാഗമായി ഉയരുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് പ്രത്യേകതകളേറെയാണ്. ടെക്നോപാര്‍ക്കിന്റെ പ്രകൃതി സ്നേഹം പ്രകടമാക്കുന്ന തരത്തിലേക്ക് നാമകരണം. ആനമുടി, പൊന്മുടി എന്നീ കൊടുമുടികളുടെ പേരുകളാണ് കെട്ടിട സമുച്ചയങ്ങള്‍ക്ക് പേരിനു മാത്രമല്ല പ്രകൃതിഭംഗിയും ഹരിതാഭമാര്‍ന്ന ചുറ്റുപാടും ഒരുക്കിയാണ് ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം പൂര്‍ത്തിയാവുക. ഒന്നും രണ്ടും ഘട്ടവികസനത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഐടി സമുച്ചയമായ ടെക്നോപാര്‍ക്കിന്റെ പുത്തന്‍ പരിഷ്കാരത്തിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൌണ്‍സിലിന്റെ സുവര്‍ണ സര്‍ട്ടിഫിക്കറ്റും തേടിയെത്തി. ടെക്നോപാര്‍ക്കില്‍ ഉയര്‍ന്ന് 21 കെട്ടിട സമുച്ചയങ്ങള്‍ ഏറിയവയും നദികളുടെ പേരിലാണ് അറിയപ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം