വിഴിഞ്ഞം തെക്ക് ഫിഷ്‌ലാന്റിംഗ് സെന്റര്‍ നവീകരണം : ഉദ്ഘാടനം മൂന്നിന്

December 2, 2013 കേരളം

VIZHINJAMതിരുവനന്തപുരം: വിഴിഞ്ഞം തെക്ക് ഫിഷ് ലാന്റിംഗ് സെന്റര്‍ നവീകരണഭാഗമായുള്ള നിര്‍മാണോദ്ഘാടനം ഡിസംബര്‍ മൂന്നിന് വൈകിട്ട് 5.30 ന് നടക്കും. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിര്‍മാണോദ്ഘാടനം ചടങ്ങില്‍ തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ കെ.ചന്ദ്രിക എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ജമീല പ്രകാശം എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, ജില്ലാകളക്ടര്‍ കെ.എന്‍.സതീഷ് നഗരസഭ കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം