ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ നിലപാടു വ്യക്‌തമാക്കണം: ബിജെപി

December 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എ. രാജ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തില്‍ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ നിലപാടു വ്യക്‌തമാക്കണമെന്നു ബിജെപി വക്‌താവ്‌ പ്രകാശ്‌ ജാവഡേക്കര്‍ ആവശ്യപ്പെട്ടു. മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയിരുന്ന എച്ച്‌.എല്‍. ഗോഖലെ തനിക്കയച്ച കത്തില്‍ രാജയുടെ പേരു പരാമര്‍ശിച്ചിരുന്നില്ലെന്ന ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ വാദം കഴിഞ്ഞ ദിവസം ഗോഖലെ ഖണ്ഡിച്ചിരുന്നു.
രാജയുടെ പേരു കത്തില്‍ രേഖപ്പെടുത്തിയിരുന്നതായി ഗോഖലെ വ്യക്‌തമാക്കിയതോടെയാണു വിഷയം വീണ്ടും വിവാദമായത്‌. എ. രാജ സിബിഐ കേസ്‌ പ്രതിക്കു ജാമ്യം ലഭിക്കാനായി അഭിഭാഷക സുഹൃത്തു മുഖേന മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി രഘുപതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണു വിവാദത്തിന്‌ അടിസ്‌ഥാനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം