സംസ്ഥാന സ്കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

December 2, 2013 കേരളം

പാലക്കാട്: 2014 ജനുവരി 19 മുതല്‍ 25 വരെ പാലക്കാട്ടു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.ഹംസ എംഎല്‍എ ലോഗോ ഏറ്റുവാങ്ങി.

എഡിപിഐ വി.കെ.സരളമ്മ, പി.സി. അശോക് കുമാര്‍, സി.കെ. മോഹനന്‍, എസ്. സത്യന്‍, എ.കെ. അബ്ദുള്‍ ഹക്കീം, കെ.എന്‍. ലളിത, എ.ഡി. വിശ്വനാഥന്‍, എം.ഐ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം പുതുപൊന്നാനിയിലെ എംഎ അറബിക് കോളജ് അധ്യാപകനും ചിത്രകാരനുമായ ഷിഹാബുദ്ദീന്‍ കുമ്പിടിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം