തരുണ്‍ തേജ്പാലിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

December 2, 2013 ദേശീയം

പനജി: സഹപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തേജ്പാലിനെ  ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഗോവ പൊലീസിന്റെ ആവശ്യം.

തരുണ്‍ തേജ്പാലിനെ സംഭവം നടന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണം അവസാനിക്കുന്നതുവരെ ഗോവയില്‍ തുടരാന്‍ തയ്യാറാണെന്നും തരുണ്‍ കോടതിയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം