ഡോ. രാജു നാരായണ സ്വാമിക്കു ഹോമി ഭാഭ ഫെലോഷിപ്

December 2, 2013 കേരളം

Raju Narayana Swamiകോട്ടയം: പ്രശസ്തമായ ഹോമി ഭാഭ ഫെലോഷിപ്പിനു കേരള പൊതുഭരണ, സൈനികക്ഷേമ സെക്രട്ടറി ഡോ. രാജു നാരായണസ്വാമിയെ തെരഞ്ഞെടുത്തു. ചെന്നൈ ഐഐടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ അദ്ദേഹം 1991 ല്‍ ഒന്നാം സ്ഥാനക്കാരനായാണ് ഐഎഎസ് നേടിയത്. 25 പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

സൈബര്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം, പരിസ്ഥിതിനിയമം, നഗര പരിസ്ഥിതി മാനേജ്മെന്റും നിയമവും എന്നിവയില്‍ പിജി ഡിപ്ളോമയും നേടിയിട്ടുണ്ട്. നൂറിലേറെ പ്രബന്ധങ്ങള്‍ പ്രശസ്ത ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്തിടെ ഫ്രാന്‍സില്‍ ഇഎന്‍എ സംഘടിപ്പിച്ച അഴിമതിവിരുദ്ധ പോരാട്ട പരിശീലനത്തില്‍ പങ്കെടുത്തു.

2007 ല്‍ മൂന്നാറില്‍ അനധികൃത കൈയേറ്റത്തിനെതിരേ നിയോഗിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. ഫെലോഷിപ്പിനു കീഴില്‍ ഡോ. സ്വാമി സൈബര്‍ ലോ, സൈബര്‍ ഫോറന്‍സിക്സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാകും പ്രവര്‍ത്തിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം