തീവ്രവാദി സാന്നിധ്യം: നിലമ്പൂര്‍ വനത്തില്‍ പരിശോധന

December 16, 2010 കേരളം,മറ്റുവാര്‍ത്തകള്‍

നിലമ്പൂര്‍: അതിര്‍ത്തിക്കാടുകളില്‍ തീവ്രവാദസംഘടനകളുടെ താവളങ്ങളുണ്ടോയെന്നു കണ്ടെത്താന്‍ തമിഴ്‌നാട്‌ വനം, പൊലീസ്‌ സേനകള്‍ പരിശോധന കര്‍ശനമാക്കി. നീലഗിരി വനമേഖലയില്‍ മാവോയിസ്‌റ്റ്‌, എല്‍ടിടിഇ സാന്നിധ്യത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ്‌ തിരച്ചില്‍. കേരളവും തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്ന നീലഗിരി കാടുകള്‍ സംയുക്‌തസേനയുടെ പൂര്‍ണമായ നിരീക്ഷണത്തിലാണ്‌.
മാസത്തില്‍ രണ്ടു തവണ അതിര്‍ത്തിക്കാടുകളില്‍ പരിശോധന നടത്തണമെന്നാണ്‌ പുതിയ നിര്‍ദേശം. പ്രത്യേക പരിശീലനം ലഭിച്ച സേന തോക്കുള്‍പ്പെടെ ആയുധ സന്നാഹവുമായാണ്‌ പരിശോധനയ്‌ക്കെത്തുന്നത്‌. ഇന്നലെ അതിര്‍ത്തിക്കു താഴെ നാടുകാണിയിലിറങ്ങിയ സേന വഴിക്കടവ്‌ വെള്ളക്കട്ട വരെയുള്ള സ്‌ഥലങ്ങളില്‍ പരിശോധന നടത്തി. ഇതിനിടെ അടുത്ത ദിവസം ചേരമ്പാടി മുതല്‍ മരുത വരെയുള്ള വനമേഖലയില്‍ പരിശോധന നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. കേരള വനം, പൊലീസ്‌ സേനയുടെയും സഹായം തേടിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം