യുഎസ്‌ സൈനിക സഹായം പാക്കിസ്‌ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു

December 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്‌ അമേരിക്ക നല്‍കുന്ന സൈനിക സഹായം പാകിസ്‌ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇതു വളരെ ഗൗരവമേറിയ വിഷയമാണ്‌. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ആശങ്ക അമേരിക്കയെ അറിയിച്ചിട്ടുണ്ട്‌. അന്തിമ പരിഹാരം ഉണ്ടാകുന്നതുവരെ വിഷയം യുഎസിനു മുമ്പാകെ ഉന്നയിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 1971 ലെ യുദ്ധത്തില്‍ രക്‌തസാക്ഷികളായ സൈനികര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം