ടി.പി വധക്കേസ് പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗം ഗൌരവമേറിയ വിഷയമെന്ന് ഡിജിപി

December 3, 2013 കേരളം

തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും ആധുനീക സംവിധാനമുള്ള ഫോണുകളും ഉപയോഗിക്കുന്ന സംഭവം ഗൌരവമേറിയതാണെന്ന് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തുകഴിഞ്ഞതായും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു. അന്വേഷണത്തിനു ശേഷമേ ഇക്കാര്യം പറയാന്‍ കഴിയൂവെന്നും അതിനു കുറച്ചു സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി പറഞ്ഞു. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നത് എളുപ്പമല്ലെന്നും ഇതു ഡല്‍ഹിയില്‍ നടന്ന ഡിജിപിമാരുടെ കോണ്‍ഫറന്‍സില്‍ തന്നെ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരാതികള്‍ കിട്ടിയാല്‍ നിരീക്ഷിക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം