ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ടു പേര്‍ കൂടി കസ്റഡിയില്‍

December 3, 2013 കേരളം

vinod-RSSപയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി.എം. വിനോദ് കുമാര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലായി. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ളോക്ക് ട്രഷറര്‍ കണ്ടോത്തെ വി.ഇ. രാഗേഷ്, സിപിഎം കിസാന്‍കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി കോത്തായിമുക്കിലെ എന്‍. ഗലീഷ് എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് എ.വി. രഞ്ജിത്തിനെ ഇന്നലെ അറസ്റ് ചെയ്തിരുന്നു. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാടിച്ചാല്‍ തട്ടുമ്മലിലെ ആലക്കോട്ട് ഹൌസില്‍ ലക്ഷ്മണനു (42) വെട്ടേറ്റ സംഭവത്തില്‍ അന്നൂരിലെ നന്ദന്‍, കോറോത്തെ അജയന്‍, രാമന്തളിയിലെ അനൂപ്, കണ്േടാത്ത് സ്വദേശികളായ രതീഷ്, ഷിജില്‍ എന്നിവരടക്കം 15 പേര്‍ക്കെതിരേ കേസെടുത്തു. നിരോധനാജ്ഞ നിലനില്‍ക്കുന്ന പയ്യന്നൂരില്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം