സിക്ക് വിരുദ്ധ കലാപക്കേസ്: സജ്ജന്‍കുമാറിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

December 3, 2013 ദേശീയം

Supreme_Court14ന്യൂഡല്‍ഹി: 1984 ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍കുമാര്‍ നല്‍കിയിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസില്‍ വിചാരണ നേരിടാന്‍ സജ്ജന്‍കുമാറിനോട് നിര്‍ദേശിക്കുകയും ചെയ്തു. കന്റോണ്‍മെന്റിലെ രാജ്നഗര്‍ മേഖലയില്‍ ഒരു സിക്ക് കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്‍കുമാര്‍ നടപടികള്‍ നേരിടുന്നത്. ജസ്റീസ് നാനാവതി കമ്മീഷന്റെ ശിപാര്‍ശപ്രകാരം 2005 ലാണ് സജ്ജന്‍കുമാറിനെതിരേ കേസ് രജിസ്റര്‍ ചെയ്തത്. 2010 ല്‍ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തനിക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജ്ജന്‍കുമാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും സജ്ജന്‍കുമാറിന്റെ അപേക്ഷകള്‍ തള്ളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം