വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സാമൂഹികാന്തരീക്ഷമൊരുക്കണം: – മന്ത്രി കെ.ബാബു

December 4, 2013 കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സാമൂഹികാന്തരീക്ഷം ഒരുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്ന് മന്ത്രി കെ.ബാബു ആവശ്യപ്പെട്ടു. വിഴിഞ്ഞം തെക്ക് ഫിഷ്‌ലാന്റിങ് സെന്റര്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിഴിഞ്ഞത്ത് പുലിമുട്ട് നവീകരണത്തിന് 408 ലക്ഷത്തിന്റെ ഭരണാനുമതിയായി. ഓട നവീകരണം, 365 മീറ്റര്‍ ഓട പുതുതായി നിര്‍മ്മിക്കല്‍, പാര്‍ക്കിങ് ഏര്യ, ലോഡിങ് ഏര്യ, ഇന്റേണല്‍ റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഫിഷ്‌ലാന്റിങ് സെന്ററില്‍ നടത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ജമീല പ്രകാശം എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവവിവഭശേഷിവകുപ്പ് സഹമന്ത്രി ഡോ.ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ ധനസഹായത്തോടെയാണ് ഫിഷ് ലാന്റിങ് സെന്റര്‍ നവീകരണം നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം