സായുധസേനാ പതാകദിനാചരണം: ഉദ്ഘാടനം ഏഴിന്

December 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജില്ലാ സൈനികക്ഷേമഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സായുധസേനാ പതാകദിനാചരണം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 7 രാവിലെ 11 ന് ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലെഫ്റ്റനന്റ് കേണല്‍ (റിട്ട.) കെ. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനവും അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ചന്ദ്രിക, മലയാള ഭാഷാ പണ്ഡിതന്‍ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വി.ബി. പ്രേംനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍