ഓട്ടോറിക്ഷയിലും ചരക്കു വാഹനങ്ങളിലുംശബരിമല യാത്ര നിരോധിച്ചു

December 4, 2013 കേരളം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ റോഡു സുരക്ഷ കണക്കിലെടുത്ത് ഓട്ടോറിക്ഷകളിലും ചരക്ക് വാഹനങ്ങളിലും തീര്‍ത്ഥാടനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച കര്‍ശന പരിശോധന നടത്തുന്നതിന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തീര്‍ത്ഥാടകര്‍ക്ക് വഴിമദ്ധ്യേ ഉണ്ടാകാനിടയുള്ള വാഹന പരിശോധനയും അസൗകര്യങ്ങളും ഒഴിവാക്കുന്നതിന് ഓട്ടോറിക്ഷകളിലും ചരക്കു വാഹനങ്ങളിലും ഒരു കാരണവശാലും തീര്‍ത്ഥാടനം നടത്തരുതെന്ന് കൗണ്‍സില്‍ സെക്രട്ടറിയായ ആര്‍ടിഒ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം