കുഴിബോംബാക്രമണത്തില്‍ 7 പോലീസുകാര്‍ കൊല്ലപ്പെട്ടു

December 4, 2013 ദേശീയം

പട്‌ന: ബിഹാറില്‍ മാവോവാദികളുടെ കുഴിബോംബാക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. പട്‌നയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെ  ഔറംഗാബാദ് ജില്ലയിലെ തണ്ട്വായിലാണ് സംഭവം നടന്നത്.

വാഹനത്തിലുണ്ടായിരുന്ന ഒരു ഇന്‍സ്‌പെക്ടറും ആറ് പോലീസുകാരും സംഭവസ്ഥലത്ത്തന്നെ മരിച്ചു. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാനാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം