ശബരിമലയില്‍ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

December 5, 2013 കേരളം

ശബരിമല: പമ്പയില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് സംഘം എട്ട് പാക്കറ്റ് സിഗരറ്റ്,15 പാക്കറ്റ് ബീഡി, അഞ്ച് പാക്കറ്റ് ഹാന്‍സ്, 100ഗ്രാം പുകയില തുടങ്ങിയവ പിടിച്ചെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ പദ്മകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുപ്രകാരം ശബരിമല- തീര്‍ഥാടന പ്രദേശങ്ങളില്‍ മദ്യം മയക്കു മരുന്ന്, ബീഡി, സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍, പാന്‍മസാല, പാന്‍പരാഗ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, വിതരണം, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപാ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആയതിനാല്‍ ഭക്തജനങ്ങള്‍ മദ്യം, മയക്കുമരുന്ന്, ബീഡി, സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ പാന്‍പരാഗ്, പാന്‍മസാല എന്നിവയുടെ ഉപയോഗം, വിതരണം സൂക്ഷിച്ചു വയ്ക്കല്‍ എന്നിവ ഒഴിവാക്കണമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം