സിനിമയിലും ഹെല്‍മറ്റ് വേണമെന്നത് പുതിയ ഉത്തരവല്ലെന്ന് ഋഷിരാജ്സിംഗ്

December 5, 2013 കേരളം

കാക്കനാട്: സിനിമയിലും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന അറിയിപ്പ് പുതിയതല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. തന്റെ ഉത്തരവിനെതിരെ സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെക്കുറിച്ച് തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ അതില്‍ ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്ന ദൃശ്യമുണ്ടായിരുന്നു. ഇതിനെതിരെ ചിലര്‍ കോടതിയില്‍ പോയപ്പോള്‍ ഹൈക്കോടതിയാണ് സിനിമയിലും ഹെല്‍മറ്റ് വേണമെന്ന് നിര്‍ദേശിച്ചത്. താന്‍ അത് ഇപ്പോള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചുവെന്നേ ഉള്ളൂവെന്നും കലാകാരന്‍മാര്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം