ജയില്‍ച്ചട്ട ലംഘനം: റെയ്ഡില്‍ ചാര്‍ജറും ബാറ്ററിയും കണ്ടെത്തി

December 5, 2013 കേരളം

കോഴിക്കോട്: ടി.പി. വധക്കേസ് പ്രതികള്‍ ജയില്‍ച്ചട്ടം ലംഘിച്ചു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുളള കേസന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ജയിലിനു പുറത്തു പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ മൂന്ന് ചാര്‍ജര്‍, മൂന്നു ബാറ്ററി, മൊബൈലിന്റെ രണ്ട് കവര്‍, രണ്ട് ഇയര്‍ ഫോണ്‍, ചെറിയ ഇലക്ട്രിക് വയറുകളും പ്ളഗുകളും കണ്ടെത്തി.

ഒരു പ്ളാസ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ജയിലിന്റെ സമീപമുളള കസബ പോലീസിന്റെ ഓഫീസിന്റെ മതിലിനടുത്തുനിന്നാണ് ഇതു കണ്െടടുത്തത്. കസബ സിഐ ബിശ്വാസിന്റെ നേതൃത്വത്തില്‍ ഇരുപതംഗ സംഘമാണു റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ 8.30ന് റെയ്ഡ് തുടങ്ങി 10.15നാണു റെയ്ഡ് അവസാനിച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയ്ഡിനുണ്ടായിരുന്നു. ജയിലിന്റെ പുറത്തുളള കോമ്പൌണ്ടിലാണു പരിശോധന നടത്തിയത്. ജയിലില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതിനെതുടര്‍ന്നു കസബ പോലീസ് കേസെടുത്തതിന്റെ അന്വേഷണ പ്രകാരമാണു റെയ്ഡ് നടത്തിയതെന്നു കസബ സിഐ ബിശ്വാസ് പറഞ്ഞു.

ടി.പി. കേസിലെ പ്രതികള്‍ ജയില്‍ച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയും ചൊവാഴ്ചയും റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി. ഇതു നാലാം തവണയാണ് ഇതുമായി ബന്ധപ്പെട്ടു റെയ്ഡ് നടക്കുന്നത്. എന്നാല്‍, ഫോണുകള്‍ ഇതുവരെ കണ്െടടു ക്കാനായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം