ശ്രീനാരായണ അവാര്‍ഡ് സച്ചിദാനന്ദ സ്വാമികള്‍ക്ക്

December 5, 2013 ക്ഷേത്രവിശേഷങ്ങള്‍

sachidanadawamiതൃശൂര്‍: ടി.ആര്‍. എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റിന്റെ ഈ വര്‍ഷത്തെ ശ്രീനാരായണ അവാര്‍ഡിനു ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമികള്‍ അര്‍ഹനായി. 50,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ടി.ആര്‍. രാഘവന്റെ 12-ാം ചരമവാര്‍ഷിക ദിനമായ ജനുവരി ഏഴിനു സമ്മാനിക്കും. ടി.ആര്‍. എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റും തൃശൂര്‍ ഗുരുഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നു ഡോ. വി.എം. മനോഹരന്‍, കാട്ടിക്കുളം ഭരതന്‍, മണികണ്ഠന്‍ വാലത്ത്, അഡ്വ.പി.ആര്‍. വിവേക് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍