പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം: സുപ്രീംകോടതി

December 5, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യൂഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവര്‍ക്കുമുള്ള ശിക്ഷ വര്‍ധിപ്പിക്കണം. ഇതിനായി സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തണം. ഭക്ഷ്യസുരക്ഷാ നിയമത്തിലെ 6 മാസം ശിക്ഷ അപര്യാപ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2011ല്‍ ശേഖരിച്ച പാല്‍ സാമ്പിളുകളില്‍ അധികവും മായം ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കേസ് പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.

പാലില്‍ മായം ചേര്‍ക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കണം. നിലവില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കും വിധത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും നിയമം ഭേദഗതി ചെയ്യണമെന്നും കോടതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍