പശ്ചിമഘട്ടവികസനം : ഗവേഷണ പദ്ധതികള്‍ ക്ഷണിച്ചു

December 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പശ്ചിമഘട്ടവികസന പദ്ധതി പ്രകാരം 2013-14 വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നതിന് യോഗ്യമായ സ്ഥാപനങ്ങളില്‍ നിന്നും ഗവേഷണ പദ്ധതികള്‍ ക്ഷണിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളിലെ പ്രകൃതി വിഭവപരിപാലനം, ഉപജീവന മാര്‍ഗങ്ങള്‍, ഉത്പാദനമേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, കുടിവെള്ള സ്രോതസ്സ് വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.

പങ്കാളിത്ത ഗവേഷണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഉപജീവന മാര്‍ഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വയനാട്, പാലക്കാട്, ഇടുക്കി, കാസര്‍ഗോഡ്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ളതായിരിക്കണം. പഠനത്തിന് ലക്ഷ്യങ്ങള്‍, സാങ്കേതിക രീതികള്‍, പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ തുടങ്ങിയവ പ്രൊപ്പോസലില്‍ വ്യക്തമാക്കണം. കെ.എസ്.സി.എസ്.ടി.ഇ. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുക. പദ്ധതിയുടെ വിശദവിവരങ്ങളുള്‍പ്പെടുന്ന ഏഴു പകര്‍പ്പുകള്‍ സഹിതം വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തി ഡിസംബര്‍ 16 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പശ്ചിമഘട്ടസെല്ലില്‍ ലഭിച്ചിരിക്കണം. ഗുണനിലവാരമുള്ളതും ലഭ്യമായ ഫണ്ടില്‍ നടപ്പില്‍ വരുത്താന്‍ കഴിയുന്നതുമായ പ്രൊപ്പോസലുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് -പശ്ചിമഘട്ടസെല്‍, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ബില്‍ഡിംഗ്, പട്ടം, തിരുവനന്തപുരം-4. ഫോണ്‍ 2544590, മൊബൈല്‍ 9446102073..

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍